മലപ്പുറം: സെൻസർ ബോർഡിനെതിരെ നിയമ പോരാട്ടം നടത്താനൊരുങ്ങി സംവിധായകൻ രാമസിംഹൻ അബൂബക്കർ. താൻ സംവിധാനം ചെയ്ത 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ മുറിച്ചു മാറ്റിയെന്ന് ആരോപിച്ചാണ് അദ്ദേഹം കോടതിയെ സമീപിക്കുന്നത്. സിനിമയിൽ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് മുറിച്ച് മാറ്റിയതെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതിയെ സമീപിക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന് നൽകാനുള്ള രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സെൻസർ ബോർഡിൽ താനും അംഗമാണ്. എന്നാൽ തന്നെയാരും വിളിക്കാറില്ല. ‘1921’ സിനിമ ചെയ്ത് തുടങ്ങുമ്പോൾ മുതൽ കാര്യങ്ങൾ തനിക്ക് എതിരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെയും സിനിമയെയും എതിർക്കുന്നവർ വളഞ്ഞ വഴിയിലൂടെ പെരുമാറുന്നത് നല്ലതല്ല.
കടുവ’, ‘ചുരുളി’ പോലുള്ള സിനിമകൾ റിലീസ് ചെയ്തപ്പോഴും സെൻസർ ബോർഡ് ചർച്ചയായിരുന്നു. ഐ വി ശശിയുടെ 1921ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണെന്നും സെൻസർ ബോർഡ് അംഗം പാർവ്വതി ബിജെപി അംഗങ്ങളെ സിനിമ കാണാൻ വിളിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ‘യേശു ദൈവമാണോ? അതോ ദൈവത്തിന്റെ അവതാരമാണോ?’: പുരോഹിതന്റെ അടുക്കല്‍ സംശയവുമായി രാഹുല്‍ ഗാന്ധി – വീഡിയോ
Post Your Comments