Latest NewsNewsIndia

തെരുവ് നായ്ക്കൾ ആളുകളെ ആക്രമിച്ചാൽ അതിന് ഭക്ഷണം നൽകുന്നവർ ഉത്തരവാദികളാകും: സുപ്രീം കോടതി

ഡൽഹി: തെരുവ് നായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളുകളെ അവയുടെ പ്രതിരോധ കുത്തിവയ്പ്പിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കാമെന്നും അവ ആളുകളെ ആക്രമിച്ചാൽ അതിന്റെ ചെലവ് ഭക്ഷണം നൽകുന്ന ആളുകൾ വഹിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശം.

ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ അവകാശവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തണമെന്നും ഇക്കാര്യത്തിൽ ചില പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

തെരുവ് നായ പ്രശ്നം പരിഹരിക്കാൻ യുക്തിസഹമായ പരിഹാരം കാണണമെന്ന് പറഞ്ഞ സുപ്രീം കോടതി, വിഷയം സെപ്റ്റംബർ 28 ന് വാദം കേൾക്കാൻ മാറ്റി. വിഷയത്തിൽ മറുപടി നൽകാൻ കക്ഷികളോട് ആവശ്യപ്പെട്ടു.

മതം മാറ്റി വിവാഹം: ആര്യസമാജം ട്രസ്റ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

അതേസമയം, 2019 മുതൽ ഇന്ത്യയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ 1.5 കോടി കേസുകൾ രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. 27,52,218 കേസുകൾ. തമിഴ്‌നാട് (20,70,921), മഹാരാഷ്ട്ര (15,75,606), പശ്ചിമ ബംഗാൾ (12,09,232) എന്നിവയാണ് പിന്നിൽ. അതേസമയം, ലക്ഷദ്വീപിൽ ഇതേ കാലയളവിൽ ആർക്കും നായ്ക്കളുടെ കടിയേറ്റതായി രേഖപ്പെടുത്തിയിട്ടില്ല.

2022 ലെ ആദ്യ ഏഴ് മാസങ്ങളിൽ മാത്രം 14.5 ലക്ഷം കേസുകൾ രേഖപ്പെടുത്തി. തമിഴ്നാട്ടിലും (251,510), മഹാരാഷ്ട്രയിലുമാണ് (231,531) ഈ വർഷം ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഓരോ വർഷവും നൂറിലധികം പേവിഷബാധയും മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button