ലണ്ടൻ: എലിസബത്ത് രാജ്ഞി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ. രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണെന്നാണ് ബക്കിംഗ്ഹാം പാലസ് അറിയിച്ചത്. സ്കോട്ട്ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലാണ് രാജ്ഞി നിരീക്ഷണത്തിൽ കഴിയുന്നത്. 96 വയസാണ് രാജ്ഞിയുടെ പ്രായം.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോർ കൊട്ടാരത്തിലുണ്ട്. മക്കളായ പ്രിൻസ് ആൻഡ്രൂ, പ്രിൻസ് എഡ്വേർഡ്, ചെറുമക്കളായ വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ തുടങ്ങിയവർ ഉടൻ രാജ്ഞിയെ കാണാൻ എത്തുമെന്നാണ് വിവരം.
അതേസമയം, രാജ്ഞിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഹൗസ് ഓഫ് കോമൺസിൽ സ്പീക്കർ അടിയന്തര വിശദീകരണം നൽകിയിട്ടുണ്ട്
Post Your Comments