ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്‌കോട്ട്‌ലന്റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായിരുന്നു.
ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു രാജ്ഞി. സ്‌കോട്ട്‌ലന്റിലെ വേനൽക്കാലവസതിയായ ബാൽമോറിലാണ് രാജ്ഞി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണെന്ന് ബക്കിംഗ്ഹാം പാലസ് നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും എലിസബത്ത് രാജ്ഞിയോടൊപ്പം ബാൽമോർ കൊട്ടാരത്തിലുണ്ടായിരുന്നു.
ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാൾ കൂടിയായിരുന്നു എലിസബത്ത് രാജ്ഞി.
Post Your Comments