കണ്ണൂർ: കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹനെയും സംഘത്തെയും ആക്രമിച്ച മയക്കുമരുന്ന് കേസ് പ്രതി അറസ്റ്റിൽ. അഴീക്കോട് ചാലിൽ ലക്ഷംവീട് കോളനിയിലെ പി.കെ. ഷംസാദിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ നിരോധനം ലംഘിച്ച് വന മേഖലയിൽ : യുവാവ് കൊക്കയില്‍ വീണ് മരിച്ചു
ഇന്നലെ പുതിയതെരുവിൽ വച്ചായിരുന്നു സംഭവം. 20 ഗ്രാം എംഡിഎംഎ കടത്തിയ കേസിൽ ഒളിവിൽ പോയ ഷംസാദിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം.
ഷംസാദ് കൈയിൽ കരുതിയ താക്കോലുപയോഗിച്ച് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ, എഎസ്ഐ രഞ്ജിത്ത്, സിപിഒ കെ.പി. രാജേഷ് എന്നിവരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ബിനു മോഹന്റെ വിരലിനാണ് പരിക്കേറ്റത്. എഎസ്ഐക്ക് കൈക്കും വിരലിനും മുറിവേറ്റു. എങ്കിലും പൊലീസ് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി. പൊലീസിനെ അക്രമിച്ച സംഭവത്തിൽ വളപട്ടണം പൊലീസ് ഷംസാദിനെതിരേ കേസ് രജിസ്റ്റർ ചെയതു. മയക്കുമരുന്ന് കേസിൽ പിന്നീട് ടൗൺ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments