യുണികോൺ പട്ടികയിൽ സ്ഥാനം പിടിച്ച് ഓൺലൈൻ ഫാർമസി പ്ലാറ്റ്ഫോമായ ടാറ്റ 1എംജി. ഇതോടെ, യുണികോൺ പട്ടികയിൽ ഇടം നേടുന്ന രാജ്യത്തെ നൂറ്റിയേഴാമത്തെ കമ്പനിയായി ടാറ്റ 1എംജി മാറി. കണക്കുകൾ പ്രകാരം, ടാറ്റ 1എംജി 40 മില്യൺ യുഎസ് ഡോളറാണ് സമാഹരിച്ചത്. ഒരു ബില്യൺ ഡോളറോ അതിനു മുകളിലോ മൂല്യമുള്ള സ്റ്റാർട്ടപ്പുകളാണ് യൂണികോണുകൾ എന്ന് അറിയപ്പെടുന്നത്. നിലവിൽ, 1.25 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം.
പ്രശാന്ത് ടാൻഡൻ, ഗൗരവ് അഗർവാൾ, വികാസ് ചൗഹാൻ എന്നിവർ ചേർന്ന് 2015 ലാണ് 1എംജി ആരംഭിക്കുന്നത്. ഗുരുഗ്രാമാണ് 1എംജിയുടെ ആസ്ഥാനം. 2021 ലാണ് 1എംജിയിലേക്ക് ടാറ്റ ഗ്രൂപ്പ് നിക്ഷേപം നടത്തിയത്. ടാറ്റ ഡിജിറ്റലിന് 62.97 ശതമാനം ഓഹരികളാണ് 1എംജിയിൽ ഉള്ളത്. അതേസമയം, 1എംജിയുടെ ഓഹരികൾ മുഴുവനായും ഏറ്റെടുക്കാനുള്ള ശ്രമങ്ങളും ടാറ്റ നടത്തുന്നുണ്ട്. രാജ്യത്തെ 1,800 നഗരങ്ങളിലാണ് ടാറ്റ 1എംജിയുടെ സേവനങ്ങൾ ലഭിക്കുന്നത്.
Post Your Comments