യൂണികോണുകളുടെ പട്ടികയിൽ ഇടം നേടുന്ന കമ്പനികളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി അതിവേഗം മുന്നേറിയിരിക്കുകയാണ് ഇന്ത്യ. 2022- ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും 23 യൂണികോണുകളാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, 2022- ൽ ചൈനയിൽ നിന്നും 11 എണ്ണം മാത്രമാണ് യൂണികോൺ പട്ടികയിൽ ഇടം നേടിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ചൈനയെ പിന്തള്ളി ഇന്ത്യ മുന്നേറുന്നത്.
ഫിസിക്സ് വാല, ഓൺ കാർഡ്, ടാറ്റ 1എംജി, ഷിപ് റോക്കറ്റ്, ഗെയിംസ് 24×7, ഓപ്പൺ, ഓക്സിസോ, അമാഗി, ക്രെഡഡ് അവന്യൂ, ഹസുര, യൂണിഫോർ, എക്സ്പ്രസ് ബീസ്, ലിവ് സ്പേസ്, ഇലാസ്റ്റിക് റൺ, ഡാർവിൻ ബോക്സ്, ലീഡ്, ഡീൽ ഷെയർ, ഫ്രാക് ടെൽ തുടങ്ങിയ 23 ഓളം കമ്പനികളാണ് 2022- ൽ യൂണികോൺ പദവി സ്വന്തമാക്കിയത്. അതേസമയം, 2022- ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് താരതമ്യേന കുറഞ്ഞെങ്കിലും, യൂണികോൺ പട്ടികയിൽ കൂടുതൽ കമ്പനികൾ ഇടം നേടിയത് ശ്രദ്ധേയമായിട്ടുണ്ട്. 100 കോടി ഡോളർ നിക്ഷേപക മൂല്യമുള്ള കമ്പനികളെയാണ് യൂണികോണുകൾ എന്ന് വിശേഷിപ്പിക്കുന്നത്.
Also Read: സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടം: രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം
Post Your Comments