രാജ്യത്ത് ടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ വൻ മുന്നേറ്റം തുടരുന്നു. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ആകെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 26,000 കവിഞ്ഞിരിക്കുകയാണ്. 2022- ൽ മാത്രം 1,300 ടെക് സ്റ്റാർട്ടപ്പുകളാണ് പുതുതായി രൂപീകരിച്ചത്. ടെക് സ്റ്റാർട്ടപ്പുകൾ മുന്നേറ്റം തുടരുന്നതിനാൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ടെക് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമെന്ന പദവി ഇന്ത്യ കരസ്ഥമാക്കിയിരിക്കുകയാണ്. ആഗോള തലത്തിൽ യുഎസിനും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയുടെ നേട്ടവും.
ലോകത്തുടനീളം സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെങ്കിലും, പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന സ്റ്റാർട്ടപ്പുകൾ നിരവധി അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. 2022- ൽ 23- ലധികം കമ്പനികൾ യൂണികോണിൽ ഇടം നേടിയിട്ടുണ്ട്. ഇതോടെ, ലോകത്തിലെ ഏറ്റവും ഉയർന്ന യൂണികോണുകളുടെ എണ്ണമുള്ള രാജ്യം ഇന്ത്യയായി. അതേസമയം, കഴിഞ്ഞ വർഷം സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ച ഫണ്ടിംഗിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 2021- നെ അപേക്ഷിച്ച് ആകെ ഫണ്ടിംഗിൽ 24 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും വർഷങ്ങളിൽ ടെക് മേഖലയിൽ ഊർജ്ജം പകരാൻ സഹായിക്കുന്ന സ്റ്റാർട്ടപ്പുകൾ എത്തുന്നതാണ്.
Also Read: ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർ എസ്എഫ്ഐ ഭാരവാഹികളെ ആക്രമിച്ചതായി പരാതി
Post Your Comments