തൃശൂര്‍: തിരക്കുള്ള റോഡില്‍ വടം വലിയും കസേര കളിയും ആര്‍പ്പുവിളിയും. നിയമം ലംഘിച്ച് നടത്തിയ പോലീസിന്റെ ഓണാഘോഷം വന്‍ വിവാദമാകുന്നു. തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് വേറിട്ട രീതിയിയില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വന്‍ വിവാദമായി.
Read Also: ഓണത്തെ വരവേറ്റ് വാക്കറൂ, ഇത്തവണ വിപണിയിൽ അവതരിപ്പിച്ചത് പരമ്പരാഗത ശൈലിയിലുള്ള വിപുലമായ ശേഖരം
ചൊവ്വാഴ്ചയായിരുന്നു വടക്കേക്കാട് പോലീസ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. സ്റ്റേഷന് മുന്‍പിലുള്ള പൊതുമരാമത്ത് റോഡിലായിരുന്നു പരിപാടികള്‍. ഗുരുവായൂര്‍- പൊന്നാനി സംസ്ഥാന പാതയക്ക് സമാന്തരമായ പാതയാണ് ഇത്. നടു റോഡില്‍ വടം വലി, കസേര കളി തുടങ്ങിയ മത്സരങ്ങള്‍ ആയിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
നേരത്തെ മലപ്പുറത്ത് റോഡില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെ പോലീസ് ലാത്തി വീശിയിരുന്നു. ഇതിന് പിന്നാലെയാണ് റോഡിലെ പോലീസിന്റെ ഓണാഘോഷം സംബന്ധിച്ച ചിത്രങ്ങള്‍ പുറത്തുവരുന്നത്.
Post Your Comments