ഇന്ത്യൻ റെയിൽവേയുടെ ഭൂമി ദീർഘ കാലത്തേക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പിഎം ഗതി ശക്തി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് റെയിൽവേയുടെ ഭൂമി പാട്ടത്തിന് നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അഞ്ചുവർഷത്തേക്കാണ് പാട്ടത്തിന് നൽകുക. എന്നാൽ, 5 വർഷത്തിൽ നിന്ന് 35 വർഷം വരെ പാട്ടത്തിന് നൽകാൻ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ നയം.
പുതിയ നയം പ്രാബല്യത്തിലായതോടെ, ഈ രംഗത്ത് 1,25,000 ലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇത് റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നൽകാൻ സഹായിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 300 കാർഗോ ടെർമിനലുകൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പാട്ടത്തിന് നൽകിയ ഭൂമിയിൽ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.
Also Read: നാണക്കേട് !! വള്ളംകളിയില്‍ പൊലീസ് ‘ചതി’: അമരക്കാരനെ തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്ത്
രാജ്യത്തെ റെയിൽവേ, റോഡ്, ജല ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് മൾട്ടി മോഡൽ കണക്ടിവിറ്റി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ഗതി ശക്തി പ്രോഗ്രാമിന് തുടക്കമിട്ടത്.
Post Your Comments