കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ തെള്ളകം വലിയവീട്ടില്‍ ബുധലാല്‍ വി. ജോസി (23)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ആണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ അയ്മനം ഒളശ സ്വദേശി ജോസഫ് മാത്യുവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ചശേഷം ഒളിവില്‍ പോവുകയായിരുന്നു.
Read Also : സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് അപകടം : ദമ്പതികൾക്കു പരിക്ക്
ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലില്‍ ബംഗളൂരു സായ്നഗറിലുള്ള വാടകവീട്ടില്‍ നിന്നാണ് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഇയാള്‍ വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ കയറി ഒളിക്കുകയും തുടർന്ന്, പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ ഏറ്റുമാനൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്.
പ്രതിക്കെതിരേ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശേരി, തിരുവല്ല സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. എസ്ഐമാരായ അനുരാജ്, അജിത്ത് സിപിമാരായ പ്രതീഷ് രാജ്, ജയന്, വിപിന്‍, ബൈജു, ശ്രാവണ്‍, നിതാന്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments