Latest NewsNewsBusiness

സാധനങ്ങളുടെ കലോറി മെനുവിൽ ഉൾക്കൊള്ളിച്ചില്ല, റസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കി

കേന്ദ്ര- സംസ്ഥാന ലൈസൻസുകൾ ഉള്ള 500 ഓളം ഭക്ഷണശാലകളിലാണ് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്

ഭക്ഷണ സാധനങ്ങളുടെ കലോറി മെനുവിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് റസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദ് ചെയ്തു. 16 ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരുടെ ലൈസൻസാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റദ്ദ് ചെയ്തത്. കേന്ദ്ര- സംസ്ഥാന ലൈസൻസുകൾ ഉള്ള 500 ഓളം ഭക്ഷണശാലകളിലാണ് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

2020 നവംബറിൽ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം, റസ്റ്റോറന്റുകൾ ഭക്ഷണങ്ങളുടെ ലിസ്റ്റിലോ ബോർഡിലോ മെനുവിലോ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കലോറി വ്യക്തമാക്കണം. ഈ വിജ്ഞാപനത്തെ തുടർന്ന് 2022 ജനുവരി ഒന്നുവരെ മാനദണ്ഡങ്ങൾ പാലിക്കാൻ റസ്റ്റോറന്റുകൾക്ക് കാലാവധി നൽകിയിരുന്നു. പിന്നീട് കാലാവധി ജൂലൈ ഒന്നു വരെ നീട്ടിയിരുന്നു. കാലാവധി അവസാനിച്ചിട്ടും മെനുവിൽ മാറ്റങ്ങൾ വരുത്താത്ത റസ്റ്റോറന്റുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Also Read: ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ സമാധാന ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നു: പ്രധാനമന്ത്രി മോദി

നല്ല ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുക എന്ന ശ്രമത്തിന്റെ ഭാഗമായാണ് റസ്റ്റോറന്റുകൾ മെനു ലിസ്റ്റിൽ കലോറി വിവരങ്ങൾ ഉൾപ്പെടുത്താൻ എഫ്എസ്എസ്എഐ നിർദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button