മുംബൈ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്പ്രകാശ് നാരായൺ നഗരി സഹകാരി ബാങ്കിന്റെ ലൈസൻസ് റദ്ദ് ചെയ്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ സാമ്പത്തികനില തകർന്നതോടെയാണ് ആർബിഐയുടെ നടപടി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നിക്ഷേപകർക്കുളള മുഴുവൻ പണവും അടയ്ക്കാൻ ഈ സഹകരണ ബാങ്കിന് കഴിയില്ലെന്ന് ആർബിഐ വ്യക്തമാക്കി. ലൈസൻസ് റദ്ദ് ചെയ്തതിന് പിന്നാലെ ഇനി മുതൽ ദൈനംദിന പ്രവർത്തനങ്ങൾ നിർത്തണമെന്നും ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ സഹകരണ ബാങ്ക് അടച്ചുപൂട്ടാനും, ലിക്വിഡേറ്ററെ നിയമിക്കാനുമുളള ഉത്തരവ് പുറപ്പെടുവിക്കാനും മഹാരാഷ്ട്രയിലെ സഹകരണ കമ്മീഷണറോടും, സഹകരണ സംഘങ്ങളുടെ രജിസ്ട്രാറോടും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 99 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും ലഭിക്കാൻ അർഹതയുണ്ട്. അതായത്, ഓരോ നിക്ഷേപകർക്കും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷനിൽ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇൻഷുറൻസ് ക്ലെയിം ചെയ്യാനാകും. ബാങ്ക് അവതരിപ്പിച്ച കണക്കുകൾ പ്രകാരം, ഏകദേശം 99.78 ശതമാനം നിക്ഷേപകർക്കും തങ്ങളുടെ നിക്ഷേപത്തിൻ്റെ മുഴുവൻ തുകയും ഡിഐസിജിസിയിൽ നിന്ന് ലഭിക്കാൻ അർഹതയുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
Post Your Comments