Latest NewsNewsBusiness

സെൻസ്ഹോക്ക് ഇങ്കിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി റിലയൻസ്, ലക്ഷ്യം ഇതാണ്

2018- ലാണ് സെൻസ്ഹോക്ക് സ്ഥാപിതമായത്

സെൻസ്ഹോക്ക് ഇങ്കിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. സെൻസ്ഹോക്ക് ഇങ്കിന്റെ 79.4 ശതമാനം ഓഹരികൾ വാങ്ങാനാണ് റിലയൻസ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 32 മില്യൺ ഡോളറിനാണ് ഓഹരികൾ സ്വന്തമാക്കുക. കാലിഫോർണിയ ആസ്ഥാനമായുള്ള സോളാർ എനർജി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ഡെവലപ്പറാണ് സെൻസ്ഹോക്ക് ഇങ്ക്.

ഈ വർഷം അവസാനത്തോടെയാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുക. രണ്ടു ഘട്ടങ്ങളിലായാണ് ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിടുന്നത്. പ്രധാനമായും, പ്രൈമറി, സെക്കന്ററി പർച്ചേസുകൾ മുഖാന്തരമാണ് ഏറ്റെടുക്കൽ. റിലയൻസിനെ ഗ്രീൻ എനർജിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾക്കൊരുങ്ങുന്നത്.

Also Read: ചീര കൊണ്ട് തയ്യാറാക്കാം ഒരു ഉഗ്രന്‍ കട്‌ലറ്റ്

2018- ലാണ് സെൻസ്ഹോക്ക് സ്ഥാപിതമായത്. സൗരോർജ്ജ ഉൽപ്പാദന വ്യവസായത്തിനുള്ള സോഫ്റ്റ്‌വെയർ അധിഷ്ഠിത മാനേജ്മെന്റ് ടൂളുകളുടെ പ്രാരംഭഘട്ട ഡെവലപ്പറായ സെൻസ്ഹോക്ക് ഇതിനോടകം തന്നെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 2,326,369 ഡോളറിന്റെ വിറ്റുവരവാണ് സെൻസ്ഹോക്ക് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button