ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുമായി (ബിസിസിഐ) കൈകോർത്ത് മാസ്റ്റർകാർഡ്. ഇതോടെ, മാസ്റ്റർകാർഡിനെ ബിസിസിഐയ്ക്ക് കീഴിലുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും ടൈറ്റിൽ സ്പോൺസറായി തിരഞ്ഞെടുത്തു. നിലവിൽ, ടൈറ്റിൽ സ്പോൺസർ സ്ഥാനത്തു നിന്നും പേടിഎം പിന്മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടൈറ്റിൽ സ്പോൺസർ സ്ഥാനത്തേക്ക് മാസ്റ്റർകാർഡ് എത്തുന്നത്. അതേസമയം, പേടിഎം നൽകിയിരിക്കുന്ന തുക തന്നെയാണ് മാസ്റ്റർകാർഡിൽ നിന്ന് ലഭിക്കുകയെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ജൂനിയർ ടീമിന്റെ മത്സരങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ വരെ മാസ്റ്റർകാർഡായിരിക്കും ഇനി ടൈറ്റിൽ സ്പോൺസർ. മാസ്റ്റർകാർഡിന്റെ ബ്രാൻഡ് അംബാസിഡർ മുൻ ഇന്ത്യൻ ടീം നായകൻ എം.എസ് ധോണിയാണ്. ടൈറ്റിൽ സ്പോൺസറിന് പുറമേ, ടീം സ്പോൺസറിനെ കുറിച്ചുള്ള വിവരങ്ങളും ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോമായ ബൈജൂസിനെയാണ് ബിസിസിഐയുടെ ടീം സ്പോൺസറായി തിരഞ്ഞെടുത്തിട്ടുള്ളത്. കൂടാതെ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമായ എംപിഎൽ ആണ് ടീം കിറ്റ് സ്പോൺസർ ചെയ്യുന്നത്.
Also Read: ഒക്ടോബർ മുതൽ ക്രൂഡോയിൽ ഉൽപ്പാദനം കുറച്ചേക്കും, നിർണായക അറിയിപ്പുമായി ഒപെക് പ്ലസ് രാജ്യങ്ങൾ
Post Your Comments