COVID 19Latest NewsNewsIndia

ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിന് ഡി.സി.ജി.ഐയുടെ അംഗീകാരം

ഡൽഹി: ഭാരത് ബയോടെക്കിന്റെ ഇൻട്രാനാസൽ കോവിഡ് വാക്സിന് ഡി.സി.ജി.ഐയുടെ അംഗീകാരം. കോവിഡ്19നുള്ള ഇന്ത്യയുടെ ആദ്യത്തെ നാസൽ വാക്സിനാണിത്. ചൊവ്വാഴ്ചയാണ് ഇൻട്രാനാസൽ കോവിഡ് വാക്സിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്.

കോവിഡ് 19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഇത് വലിയ ഉത്തേജനം പകരുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ നടപടി മഹാമാരിക്കെതിരായ നമ്മുടെ കൂട്ടായ പോരാട്ടത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിന്റെ ശാസ്ത്രം, ഗവേഷണ-വികസന, മനുഷ്യവിഭവശേഷി എന്നിവയെ കോവിഡ് 19 നെതിരായ പോരാട്ടത്തിൽ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button