ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങള്‍ക്ക് കൊറോണ വാക്സിന് ലഭ്യമാക്കുന്ന പദ്ധതിയായ വാക്സിന് മൈത്രിയെ പ്രകീര്‍ത്തിച്ചും നന്ദി അറിയിച്ചും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റഷ്യ യുക്രെയ്ന് യുദ്ധ സാഹചര്യത്തില്‍ യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.
Read Also: എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
‘മൈത്രി വാക്സിന് പദ്ധതി വഴി കോടി കണക്കിന് ഡോസ് വാക്സിനാണ് അയല്‍രാജ്യങ്ങള്‍ക്ക് ലഭ്യമാക്കിയത്. കൊറോണ വിഷയത്തില്‍ മോദി കരുതലോടെ പ്രവര്‍ത്തിച്ചു. വാക്സിന് മൈത്രി ഒരു മികച്ച കാര്യമായിരുന്നു. ബംഗ്ലാദേശിന് പുറമേ നിരവധി രാജ്യങ്ങള്‍ക്ക് വാക്സിന് നല്കി’, അവര്‍ ചൂണ്ടിക്കാട്ടി. ആപല്‍ഘട്ടത്തില്‍ സഹായം നല്‍കിയതിന് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
‘ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചതിനൊപ്പം ബംഗ്ലാദേശ് വിദ്യാര്‍ത്ഥികളെയും രക്ഷിച്ചു.
ഇരു സന്ദര്‍ഭങ്ങളിലും സൗഹാര്‍ദ്ദപരമായ പൊരുമാറ്റമാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായത്’ , അവര്‍ പറഞ്ഞു.
Post Your Comments