ഫാഷൻ, ലൈഫ്സ്റ്റൈൽ വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി റിലയൻസ്. കോസ്മെറ്റിക് ബിസിനസിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഇൻസൈറ്റ് കോസ്മെറ്റിക്സിനെയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് സ്വന്തമാക്കിയത്. മേക്കപ്പ്, പേഴ്സണൽ കെയർ ബ്രാൻഡായ ഇൻസൈറ്റ് കോസ്മെറ്റിക്സിന് ഇരുപതോളം സംസ്ഥാനങ്ങളിൽ വിതരണ സാന്നിധ്യം ഉണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരികളുടെ ഇടപാട് മൂല്യം 10 മില്യൺ ഡോളർ മുതൽ 15 മില്യൺ ഡോളർ വരെയാണ്. എന്നാൽ, ഇടപാടുകൾ സംബന്ധിച്ച കൃത്യമായ കണക്കുകളെക്കുറിച്ച് ഇരുകമ്പനികളും ഔദ്യോഗിക പ്രസ്താവനകൾ പുറത്തിറക്കിയിട്ടില്ല.
കോസ്മെറ്റിക് ബ്രാൻഡിനെ ഏറ്റെടുത്തതോടെ, രാജ്യത്തുടനീളം വിപണ ശൃംഖല വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ 12,000 ലധികം റീട്ടെയിൽ സ്റ്റോറുകളാണ് ഇൻസൈറ്റ് കോസ്മെറ്റിക്സിന് ഉള്ളത്. കൂടാതെ, 350- ലധികം സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളും കമ്പനിക്ക് ഉണ്ട്. പ്രധാനമായും, ഐലൈനർ, മസ്കാര, നെയിൽ പോളിഷ്, ലിപ്സ്റ്റിക്, ഫൗണ്ടേഷൻ, കൺസീലറുകൾ, ലിപ് ഗ്ലോസ് എന്നിവയാണ് ഇൻസൈറ്റ് കോസ്മെറ്റിക്സ് വിൽക്കുന്നത്.
Also Read: തെരുവ് നായ ആക്രമണം : രണ്ടു ദിവസത്തിനിടെ എട്ട് പേർക്ക് കടിയേറ്റു
Post Your Comments