Latest NewsKeralaNews

‘താലിമാല ഊരിവച്ചിട്ട് കൊണ്ടുപൊയ്ക്കോ’: അമലയെ കാണാനെത്തിയ അച്ഛനോട് ഭർതൃവീട്ടുകാർ പറഞ്ഞു, നടന്നത് കൊടുംപീഡനം

കൊ​ച്ചി: ര​ണ്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി അ​മ​ല​യാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. അമല ഗർഭിണിയാണെന്ന വിവരം പോലും സ്വന്തം വീട്ടുകാർക്ക് അറിയുമായിരുന്നില്ല. സ്വന്തം വീട്ടുകാരെ പോലും ഫോണിൽ വിളിക്കാൻ അമലയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ​റ​വൂ​രി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആണ് സംഭവം. അ​മ​ല​യെ ഭ​ര്‍​ത്താ​വ് ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍ ആണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെത്തിയ​ത്. ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ​യും അ​മ​ല​യു​ടെ​യും വി​വാ​ഹം. വിവാഹത്തിന് ശേഷം ആകെ രണ്ട് തവണ മാത്രമാണ് അമലയെ ഭർതൃവീട്ടുകാർ സ്വന്തം വീട്ടിലേക്ക് പോകാൻ സമ്മതിച്ചുള്ളൂ. വീട്ടുജോലികൾ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞായിരുന്നു ഇവർ അമലയെ ഉപദ്രവിച്ചിരുന്നത്.

പലതവണ വഴക്കുണ്ടായി. പ്രശ്നങ്ങൾ‌ പറഞ്ഞുതീർക്കാൻ ബന്ധുക്കൾ ഇടപെട്ടെങ്കിലും കലഹം ആവർത്തിക്കുകയായിരുന്നു. രണ്ടര മാസം മുൻപ് അമലയെ നേരിൽകണ്ടു സംസാരിച്ചെങ്കിലും ഭർതൃവീട്ടുകാർ അടുത്തു നിന്നതിനാൽ എന്തെങ്കിലും പറയാൻ അമലയ്ക്ക് കഴിഞ്ഞില്ലെന്ന് യുവതിയുടെ കുടുംബം പറയുന്നു. പിതാവ് ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാൻ വന്നെങ്കിലും മാനസികമായി പീഡിപ്പിച്ച് തിരിച്ചയച്ചു. താലിമാല ഊരിവച്ചിട്ടു വേണമെങ്കിൽ കൊണ്ടുപൊയ്ക്കൊള്ളാനാണ് വീട്ടുകാർ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button