ബീഹാർ: ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ തനിക്ക് ആഗ്രഹമില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹി സന്ദർശന വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ നിതീഷ് കുമാർ, തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും പറഞ്ഞു. പ്രതിപക്ഷം ഒന്നിച്ചാൽ നല്ല അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം, തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമോ ആർത്തിയോ ഇല്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ മാസം ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷമുള്ള നിതീഷ് കുമാറിന്റെ ആദ്യ ഡൽഹി സന്ദർശനം ആയിരുന്നു ഇത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദൽഹി സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് കുമാർ ദേശീയ തലസ്ഥാനത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കാണുകയും ബീഹാർ സർക്കാരിനുള്ള പാർട്ടിയുടെ പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തു. 2024ലെ തിരഞ്ഞെടുപ്പിനുള്ള തന്ത്രവും സമാന ചിന്താഗതിക്കാരായ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള സാധ്യതയും യോഗത്തിൽ ചർച്ച ചെയ്തതായി കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഡൽഹിയിലെത്തുന്നതിന് മുമ്പ് ബീഹാർ മുഖ്യമന്ത്രി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനൊപ്പം മകൻ തേജസ്വി യാദവിനും ഭാര്യ റാബ്രി ദേവിക്കും ഒപ്പം കൂടിക്കാഴ്ച നടത്തി. മറുവശത്ത്, തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു (കെസിആർ), 2024ലെ പൊതുതെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രധാനമന്ത്രി മുഖമാണെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.
Bihar CM Nitish Kumar met Congress MP Rahul Gandhi, in Delhi pic.twitter.com/y6Sw4yLqXx
— ANI (@ANI) September 5, 2022
Post Your Comments