Latest NewsKeralaNews

മനുഷ്യക്കടത്ത്: ബംഗ്ലാദേശ് പൗരന്‍ മംഗലാപുരത്ത് പിടിയിൽ

കൊച്ചി: വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് പൗരന്‍ പോലീസ് പിടിയില്‍. ബംഗ്ലാദേശ് ചിറ്റഗോഗ് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഷുക്കൂര്‍ (32) ആണ് പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായ അബ്ദുള്‍ ഷുക്കൂറിന്റെ കയ്യിൽ വ്യാജ പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ ഉണ്ടായിരുന്നു. കഴിഞ്ഞ 27 ന് നെടുമ്പാശേരി വിമാനത്താവളം വഴി വ്യാജ രേഖകളുമായി ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിച്ച 4 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരാണെന്ന വ്യാജേനയാണ് ഇവര്‍ പോകാന്‍ ശ്രമിച്ചത്. ഇതിന് ഒപിന്നിൽ ഷുക്കൂർ ആയിരുന്നു.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിലെ പ്രധാന ഏജന്റായ അബ്ദുള്‍ ഷുക്കൂര്‍ മംഗലാപുരം വിമാനത്താവളം വഴി രണ്ട് പേരെ വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവരുന്ന വഴിയാണ് പോലീസ് പിടികൂടിയത്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവന്ന് പാസ്‌പോര്‍ട്ട് ഉള്‍പടെയുള്ള രേഖകള്‍ തയാറാക്കി നല്‍കി മനുഷ്യക്കടത്ത് നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button