Latest NewsNewsTechnology

ഫയർഫോക്സ് ഉപഭോക്താക്കൾ ജാഗ്രതൈ! റിപ്പോർട്ട് ചെയ്തത് വൻ സുരക്ഷാ ഭീഷണി, മുന്നറിയിപ്പുമായി കേന്ദ്രം

പഴയ വേർഷനുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്

ഫയർഫോക്സ് ഉപഭോക്താക്കൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. വൻ സുരക്ഷാ ഭീഷണിയാണ് ഫയർഫോക്സിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനാൽ, ഉപഭോക്താക്കൾ ജാഗത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ സുരക്ഷാ ഭീഷണിയെ മറികടക്കാൻ സാധിക്കുന്നതാണ്. ഫയർഫോക്സ് ഇഎസ്ആർ 115.9-ന് മുൻപുള്ള വേർഷനുകൾ, ഫയർഫോക്സ് ഐഒഎസ് 124-ന് മുൻപുള്ള വേർഷനുകൾ, മോസില്ല തണ്ടർ ബേർഡ് 115.9-ന് മുൻപുള്ള വേർഷനുകൾ എന്നിവയിലാണ് സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ കമ്പ്യൂട്ടറിലെ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അതുവഴി പ്രധാനപ്പെട്ടതും രഹസ്യവുമായ വിവരങ്ങൾ ചോർത്താനും ഹാക്കർമാർക്ക് സാധിക്കുന്നതാണ്. അതിനാൽ, പഴയ വേർഷനുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. സുരക്ഷാ ഭീഷണി ഉയർന്നതോടെ പ്രത്യേക സജ്ജീകരണങ്ങൾ ഉള്ള അപ്ഡേറ്റ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, തേർഡ് പാർട്ടി ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും, അപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button