പൊൻകുന്നം: കുറുക്കന്റെ ആക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റു. കോട്ടയം പൊൻകുന്നം കാവാലിമാക്കലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്.
കടിയേറ്റ കാവാലിമാക്കൽ സ്വദേശിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി കടയടച്ച് വീട്ടിലേക്ക് വരുംവഴിയായിരുന്നു കുറുക്കൻ ആക്രമിച്ചത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, കുറുക്കൻ പുറകെ ഓടി ആക്രമിക്കുകയായിരുന്നു. കാലിൽ കടിച്ച കുറുക്കനെ വലിച്ചെറിഞ്ഞെങ്കിലും വീണ്ടും ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.
Post Your Comments