പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പാതാമ്പുഴ മന്നത്ത് നരിയുടെ ആക്രമണത്തിൽ ആറു വളർത്തുമൃഗങ്ങൾക്ക് പരിക്കേറ്റു. നാല് വളർത്തു നായ്ക്കൾക്കും രണ്ട് ആടിനുമാണ് കടിയേറ്റത്.
Read Also : ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു: മരുമകൻ പിടിയിൽ
ചൊവ്വാഴ്ച പുലർച്ചെ 2.30നാണ് സംഭവം. കുഴിയാനിപ്പള്ളി മണിയുടെ ആടിനും നായ്ക്കും ഉണക്കപ്പാറയിൽ സിബിയുടെ ആടിനും പാലോലിയിൽ ബിനോയി, കീപ്പാറയിൽ വക്കൻ, ജോസ്, മാത്യു എന്നിവരുടെ നായ്ക്കൾക്കുമാണ് നരിയുടെ കടിയേറ്റത്.
Read Also : സൈബർ കുറ്റകൃത്യങ്ങൾക്ക് പൂട്ടുവീഴുന്നു, പ്രത്യേക സൈബർ ഡിവിഷൻ ഉടൻ രൂപീകരിക്കും
വിവരമറിഞ്ഞ് പൂഞ്ഞാർ തെക്കേക്കര മൃഗാശുപത്രിയിൽ നിന്ന് അധികൃതരെത്തി വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി. വളർത്തുമൃഗങ്ങളെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
Post Your Comments