മൂവാറ്റുപുഴ: മയക്കുമരുന്നു കേസിൽ മൂവാറ്റുപുഴ പെരുമറ്റം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ. പെരുമറ്റം കൂൾമാരിയിൽ ചേനക്കരപറമ്പിൽ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന അമിൻലാലി (31)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.
കഴിഞ്ഞ മാസം 28-ന് കണ്ടെടുത്ത 22ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കേസിലെ തുടരന്വേഷണത്തിലാണ് അമിൻലാൽ പിടിയിലാകുന്നത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്.
Read Also : കാറിന്റെ പിന്‍സീറ്റിലിരിക്കുമ്പോഴും എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കും: പ്രതിജ്ഞയെടുത്ത് ആനന്ദ് മഹീന്ദ്ര
എക്സൈസ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ബി. ടെന്നിമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൂവാറ്റുപുഴയിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 20 വർഷം തടവു ശിക്ഷ ലഭിക്കാവുന്ന മേജർ മയക്കുമരുന്ന് കേസാണിതെന്ന് ബി. ടെന്നിമോൻ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments