MollywoodLatest NewsKeralaNewsEntertainment

തന്റെ പേരില്‍ ചെറിയ രീതിയില്‍ മാറ്റം വരുത്തി നടൻ സുരേഷ് ഗോപി

ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് (S) എന്ന അക്ഷരമാണ് സുരേഷ് ഗോപി തന്റെ പേരിനൊപ്പം കൂട്ടിചേര്‍ത്തിരിക്കുന്നത്.

കൊച്ചി: മലയാളത്തിന്റെ പ്രിയ താരവും മുന്‍ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി തന്റെ പേരില്‍ ചെറിയ രീതിയില്‍ മാറ്റം വരുത്തി. ജ്യൂയിഷ് ന്യൂമറോളജി പ്രകാരം പേരില്‍ ഒരു അക്ഷരം അധികമായി ചേര്‍ത്താണ് നടന്‍ തന്റെ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

read also: സമൂഹമാധ്യമങ്ങളിൽ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു: അഡ്വ. ജഹാംഗീർ ആമിന റസാഖ് അറസ്റ്റില്‍

ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് (S) എന്ന അക്ഷരമാണ് സുരേഷ് ഗോപി തന്റെ പേരിനൊപ്പം കൂട്ടിചേര്‍ത്തിരിക്കുന്നത്. അതായത്, Suresh Gopi എന്ന പേരിന്റെ സ്പെല്ലിങ്ങിൽ Suressh Gopi എന്നാക്കിയാണ് താരം തന്റെ ഔദ്യോഗിക പേജുകളില്‍ മാറ്റം വരുത്തിയരിക്കുന്നത്.

സുരേഷ് ഗോപിക്ക് പുറമെ നടന്‍ ദിലീപ്, സംവിധായകന്‍ ജോഷി, നടിമാരായ ലെന, റായി ലക്ഷ്മി, റോമ തുടങ്ങിയവര്‍ ഇത്തരത്തില്‍ തങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button