KeralaLatest NewsNews

പാർട്ടി നോ പറഞ്ഞു, മഗ്‍സസെ അവാര്‍ഡ് വേണ്ടെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: സി.പി.എമ്മിൽ മഗ്‌സസെ അവാർഡ് വിവാദത്തില്‍. മഗ്‍സസെ അവാര്‍ഡ് വാങ്ങുന്നില്ലെന്ന് തീരുമീനിച്ചെന്ന് മുൻ മന്ത്രി കെ.കെ ശൈലജ. അവാർഡ് നിരസിച്ചതിന് പിന്നില്‍ സി.പി.എമ്മിന്‍റെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ട്. സി.പി.എം അനുമതി ഇല്ലാത്തത് കൊണ്ടാണ് ശൈലജ അവാർഡ് നിരസിച്ചതെന്നാണ് സൂചന. കൊവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാർഡിന് തെരഞ്ഞെടുത്തത്.

ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മഗ്‌സസെയുടെ പേരിലുള്ള പുരസ്കാരത്തിനാണ് കെ.കെ ശൈലജയെ പരിഗണിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്‍റെ പേരിലാണ് രമൺ മഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്‌സസെ അവാർഡിന് തെരഞ്ഞെടുത്തത്. എന്നാല്‍, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അതേസമയം, മഗ്‌സസെ അവാർഡ് വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം പ്രതികരിച്ചു. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരിൽ ഒരാളാണ് രമൺ മഗ്സസെ എന്നും പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് നൽകുന്ന അവാർഡല്ല ഇതെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button