നെടുങ്കണ്ടം: മരത്തിന്റെ ശിഖരം മുറിച്ചുനീക്കുന്നതിനിടെ കാല് വഴുതി വീണ് മധ്യവയസ്കന് മരിച്ചു. കൊച്ചറ കുളത്തുംമേട് വാണിയപ്പുരയ്ക്കല്‍ ബാബു (അപ്പച്ചായി-45) ആണ് മരിച്ചത്.
Read Also : പമ്പാനദിയിൽ ചാടിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി
ഇന്നലെ രാവിലെ നെടുങ്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെയാണ് അപകടം നടന്നത്. 25 അടിയോളം ഉയരമുള്ള മരത്തിനു മുകളില്‍ നിന്നു ശിഖരം മുറിച്ചശേഷം തിരികെ ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരത്തില്‍ നിന്നു താഴെ വീണയുടന്‍ ബാബുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ജയ. മക്കള്‍: നിതിന്‍, നീനു.
Post Your Comments