
തിരുവനന്തപുരം; കേരളവും മോദിജിയുടെ യാത്രയ്ക്കൊപ്പം ചേരണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനത്തെ പരിഹസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അമിത് ഷായുടെ മോഹം ദിവാസ്വപ്നം മാത്രമെന്ന് എം.എ ബേബി പറഞ്ഞു.
Read Also: മരം മുറിക്കുന്നതിനിടെ ശിഖിരം പൊട്ടി തലയിൽ വീണ് തൊഴിലാളി മരിച്ചു
‘കേരളത്തില്‍ ഒരു മണ്ഡലത്തില്‍ ഉണ്ടായിരുന്ന ഒരു താമര കൊഴിഞ്ഞുപോയി. അക്കാര്യം അമിത് ഷാ മനസിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. ഇപ്പോ നേമത്തെ പ്രതിനിധീകരിക്കുന്നത് സിപിഎം നേതാവും മന്ത്രിയുമായ വി. ശിവന്‍കുട്ടിയാണ്. ഇതിന് മാറ്റമുണ്ടാകുമെന്ന അമിത് ഷായുടെ മോഹം ദിവാസ്വപ്നം മാത്രമാണ്’, എം.എ ബേബി പരിഹസിച്ചു.
‘ലോകത്തെ ജനസംഖ്യ കണക്ക് കൂട്ടിയാല്‍ അഞ്ചില്‍ ഒരാള്‍ ഇന്ന് ചൂഷണ രഹിതമായ സമൂഹത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യത്താണ് ജീവിക്കുന്നത്. അത് വളരെ പരിമിത അധികാരങ്ങള്‍ മാത്രമുളള കേരള സംസ്ഥാനത്തെ ജനസംഖ്യ കൂട്ടിയിട്ടല്ല. കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നവരുടെ സ്ഥിതി ലോകത്ത് അമിത് ഷാ കരുതുന്നതുപോലെ പരിതാപകരമല്ല. ഇതൊക്കെ മനസിലാകാത്തത് കൊണ്ടാകാം അദ്ദേഹം ഇങ്ങനെ ചില അഭിപ്രായങ്ങള്‍ തട്ടിവിട്ടത്’, എംഎ ബേബി പറഞ്ഞു.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്യവേയാണ് അമിത് ഷാ കേരളവും മോദിയുടെ യാത്രയ്ക്കൊപ്പം അണിചേരണമെന്ന് ആഹ്വാനം ചെയ്തത്.
Post Your Comments