മഞ്ചേരി: ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുട്ടശേരി സ്വദേശി കോഴിക്കോടൻ അബ്ദുൾ അസീസിന്റെ മകൻ മുഹമ്മദ് ഇഹ്സാനാണ് (19) മരിച്ചത്.
എളങ്കൂർ വാരിയംപറമ്പ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. എളങ്കൂർ പിഎംഎസ്എം ദഅ്വ കോളജിലെ ബിരുദവിദ്യാർത്ഥിയാണ്. പഠനം നടത്തുന്ന സ്ഥാപനത്തിൽ നിന്നു 300 മീറ്റർ അകലെയുള്ള ക്വാറിയിലേക്ക് സഹപാഠികളായ രണ്ടു വിദ്യാർത്ഥികളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു. ക്വാറിയിൽ 50 അടിയോളം താഴ്ചയിൽ വെള്ളമുണ്ട്.
Read Also : മുഷ്ഫീഖുര്‍ റഹീം രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ചു
വിദ്യാർത്ഥികൾ വിവരമറിയിച്ചതിനെ തുടർന്ന്, അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും സിവിൽ ഡിഫൻസ്, ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി എട്ടോടെയാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മാതാവ് : റസിയ. സഹോദരങ്ങൾ: റമീസ, ഫാത്തിമ അഹ്സന, ഫാത്തിമ ജൽവ.
Post Your Comments