CinemaMollywoodLatest NewsNewsEntertainmentMovie Gossips

അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രമാകുന്ന ‘സുന്ദരി ഗാര്‍ഡന്‍സി’ലെ പുതിയ ഗാനം പുറത്തുവിട്ടു

കൊച്ചി: അപര്‍ണ ബാലമുരളി നീരജ് മാധവ്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സുന്ദരി ​ഗാര്‍ഡന്‍സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നു. സൂര്യാംശമേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യര്‍ ആണ്. ഡയറക്ട് ഒ.ടി.ടി റിലീസ് ആയി സെപ്റ്റംബര്‍ 2 ന് സോണി ലിവിലൂടെ ആയിരുന്നു റിലീസ്.

നവാഗതനായ ചാര്‍ലി ഡേവിസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണിത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത്. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്- സജിത്ത് ഉണ്ണികൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍- പ്രശാന്ത് പി മേനോന്‍, സോണി തോമസ്, വസ്ത്രാലങ്കാരം- ദിവ്യ ജോര്‍ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button