ThiruvananthapuramLatest NewsKeralaNattuvarthaNews

തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം : ഏ​ഴു പേ​ർ​ക്ക് പരിക്ക്

കൊ​ടു​ങ്ങാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വേ​ണു (53), രാ​ജ​ൻ (55), ഗീ​ത (52), പ്ര​സ​ന്ന​ജി​ത്ത് (26), മു​ര​ളി (56), ആ​ദി​ത്യ​ൻ (17), ഇ​ത് കൂ​ടാ​തെ ഒ​രു കു​ഞ്ഞി​നും പരിക്കേ​റ്റി​ട്ടു​ണ്ട്

പേ​രൂ​ർ​ക്ക​ട: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ടു​ങ്ങാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വേ​ണു (53), രാ​ജ​ൻ (55), ഗീ​ത (52), പ്ര​സ​ന്ന​ജി​ത്ത് (26), മു​ര​ളി (56), ആ​ദി​ത്യ​ൻ (17), ഇ​ത് കൂ​ടാ​തെ ഒ​രു കു​ഞ്ഞി​നും പരിക്കേ​റ്റി​ട്ടു​ണ്ട്.

Read Also : രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!

വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ വാ​ർ​ഡി​ൽ ആണ് സംഭവം. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​മ്പോ​ഴാ​ണ് ഭൂ​രി​ഭാ​ഗം പേ​ർ​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. വ​യ​റി​ലും കൈ​ക​ളി​ലും കാ​ലി​ലും ര​ണ്ടു​പേ​രു​ടെ മു​ഖ​ത്തു​മാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. നാ​​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ടി​യേ​റ്റ​വ​രെ​ല്ലാം പേ​രൂ​ർ​ക്ക​ട ഗ​വ​ൺ​മെ​ന്‍റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

കൊ​ടു​ങ്ങാ​നൂ​ർ വാ​ർ​ഡി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നാ​യ്ക്ക​ൾ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​ത് ജ​ന​ത്തി​ന് ഭീ​ഷ​ണിയുയർത്തുന്നുണ്ട്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button