
തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ വടക്കേക്കോട്ട സ്റ്റേഷനില്‍ മലബാര്‍ കലാപത്തെ പ്രകീർത്തിച്ച് ചിത്രം സ്ഥാപിച്ചതിനെതിരേ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി. സംഭവവുമായി ബന്ധപ്പെട്ട് മെട്രോയ്ക്കകത്ത് പ്രതിഷേധിച്ച യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് നവീന്‍ ശിവന്‍, മണ്ഡലം കമ്മറ്റി അംഗം എസ്.അരുണ്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്. ഉണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയത മെട്രോ റെയിലിന്റെ വടക്കേകോട്ട ജങ്ഷനിലെ സ്റ്റേഷനിലാണ് മലബാര്‍ കലാപത്തെ സൂചിപ്പിക്കുന്ന ചിത്രം വരച്ചിട്ടുള്ളത്. ഇതിന് സമീപത്തായി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതി കോയ തങ്ങള്‍, ആലി മുസ്ലിയാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി മലബാര്‍ കലാപത്തെക്കുറിച്ച് കുറിപ്പും നല്‍കിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ബി.ജെ.പി പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നത്.
Post Your Comments