KeralaLatest NewsNews

എന്തുകൊണ്ടും സാംസ്കാരിക മന്ത്രിയാവാൻ യോഗ്യൻ, എംപി രാജേഷിനെക്കുറിച്ച് ഹരീഷ് പേരടി

വർഷങ്ങൾക്കുമുൻപ് രാജേഷിന് SFIയുടെ ചുമതലയുള്ള കാലം

പിണറായി വിജയൻ മന്ത്രി സഭയിൽ സാംസ്കാരിക വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എംപി രാജേഷ് സ്പീക്കര്‍ പദവി രാജിവെച്ചു. രാജേഷിനു പകരം സ്പീക്കർ സ്ഥാനത്ത് വരുന്നത് എംഎൽഎ ഷംസീർ ആണ്. ഇപ്പോഴിതാ രാജേഷിനെക്കുറിച്ചു നടൻ ഹരീഷ് പേരടി പങ്കുവച്ചു കുറിപ്പ് ശ്രദ്ധനേടുന്നു.

read also: വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറാൻ നോക്കണ്ട: എൻഫോഴ്‌സ്‌മെന്റിനെതിരെ തോമസ് ഐസക്ക്

കുറിപ്പ്

വർഷങ്ങൾക്കുമുൻപ് രാജേഷിന് SFIയുടെ ചുമതലയുള്ള കാലം..അന്ന് അദ്ധേഹം തലശ്ശേരി ബ്രണ്ണൻ കോളേജിലെ ഒരു വിദ്യാർത്ഥി യുണിയനിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു…അന്ന് അവിടെ ഞാൻ “അങ്ങിനെയുള്ള സദാനന്ദനെ ആരാണ് ഇങ്ങിനെയാക്കിയത്” എന്ന കുളൂർസാറിന്റെ ഏക പാത്ര നാടകം ചെയ്തിരുന്നു…ആ നാടകം മുഴുവൻ കണ്ടതിനു ശേഷം സ്നേഹം പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന സദാനന്ദന്റെ ആ നാടകം പങ്കുവെക്കുന്ന സാമൂഹ്യക ഉത്തരവാദിതത്തെ പറ്റി മനുഷ്യാവസ്ഥകളെ കുറിച്ച് എന്നോട് കുറച്ച് അധികം നേരം ആവേശത്തോടെ സംസാരിച്ച പഴയ SFI നേതാവിനെ ഞാൻ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു…എന്തുകൊണ്ടും സാസംകാരിക മന്ത്രിയാവാൻ യോഗ്യൻ …ഒരു കലാകാരൻ എന്ന നിലക്ക് ഞാൻ ജീവിക്കുന്ന എന്റെ കേരളത്തിൽ ഞാൻ ആഗ്രഹിക്കുന്നത്…???❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button