ജയ്പൂർ: ആടിനെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത മകന് അമ്മയെ കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ജല്‍വാറില്‍ നടന്ന സംഭവത്തിൽ, നോദയന്ഭായ് മേഘ്വാല്(40) എന്ന സത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വീട്ടിലെ ആടിനെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ടെന്നും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മകന് അമ്മയുടെ തലയിലും ശരീരത്തിലും അടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വിദ്യാർത്ഥി അമ്മയുടെ മൃതദേഹം പുതപ്പുകൊണ്ട് മൂടി വീടിനുള്ളിലെ ബോക്സില്‍ ഒളിപ്പിച്ചുവെച്ചു.
ഭാര്യാപിതാവിനെ മർദ്ദിച്ചു : യുവാവ് പൊലീസ് പിടിയിൽ
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ കുട്ടിയുടെ പിതാവ് അമ്മയെ കുറിച്ച് ചോദിച്ചു. അമ്മ പാടത്ത് പോയിട്ടുണ്ടെന്നായിരുന്നു കുട്ടിയുടെ മറുപടി. എന്നാല്‍, സമയം വൈകിയിട്ടും അമ്മ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പിതാവ് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയ കാര്യം കുട്ടി സമ്മതിച്ചത്. തുടർന്ന്, പിതാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Post Your Comments