
പത്തനംതിട്ട: ക്രിമിനല്‍ കേസുകളില്‍ പ്രതിയും അറിയപ്പെടുന്ന റൗഡിയുമായ യുവാവിനെ കരുതല്‍ തടങ്കലിലാക്കി. തിരുവല്ല കുളക്കാട് യമുന നഗറില്‍ ദര്‍ശന വീട്ടില്‍ സ്റ്റോയ് വര്‍ഗീസിനെയാണ് (26) ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലിലാക്കിയത്.
ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി. 2020 മുതല്‍ ഇതേവരെ ഏഴ് ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. തിരുവല്ല പൊലീസ് സ്റ്റേഷനു പുറമെ, കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read Also : മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാം മൂന്നുതരം വെള്ളരിക്ക ഫേസ്പാക്കുകൾ
അടിക്കടി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി പൊതുസമൂഹത്തില്‍ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കുന്ന പ്രതി, അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം, മാരകയുധങ്ങളുമായുള്ള ആക്രമണം, കൊലപാതകശ്രമം, പിടിച്ചുപറി, സ്ത്രീകളെ ഭീഷണിപ്പെടുത്തല്‍, ഗുണ്ടാപ്പിരിവ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്പ്പെട്ടയാളുമാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments