ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ യമഹ മോട്ടോർ. ഓണാഘോഷങ്ങളോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷണീയമായ ഓഫറുകളാണ് യമഹ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ 15 വരെയാണ് യമഹ ഡീലർഷിപ്പ് ഓഫറുകളും ഫിനാൻസ് സ്കീമുകളും ലഭിക്കുക. ഓഫറുകളെ കുറിച്ച് പരിചയപ്പെടാം.
റിപ്പോർട്ടുകൾ പ്രകാരം, യമഹ ഫാസിനോ 125 എഫ്ഐ ഹൈബ്രിഡിന്റെ സിൽവർ നിറം ഒഴികെയുള്ള മോഡലുകൾക്കാണ് ഓഫർ ലഭിക്കുന്നത്. യമഹ എഫ്ഇസഡ് എഫ്ഐ, എഫ്ഇസഡ്എസ് എഫ്ഐ എന്നിവയുടെ ഡ്രം വേരിയന്റിന് ഓഫറുകളും ഫിനാൻസ് സ്കീമുകളും അവതരിപ്പിച്ചിട്ടുണ്ട്.
Also Read: മാതാവിന് കൂട്ടിരിപ്പിനെത്തിയ യുവാവ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ
യമഹ എഫ്ഇസഡ് എഫ്ഐ, എഫ്ഇസഡ്എസ് എഫ്ഐ എന്നിവകൾ വാങ്ങുമ്പോൾ 3,000 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നതിനു പുറമേ, 7,999 രൂപയുടെ ഫിനാൻസ് ലോ ഡൗൺ പേയ്മെന്റ് ഓഫറുകളും കരസ്ഥമാക്കാം. അതേസമയം, യമഹ ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ് മോഡലുകൾ വാങ്ങുമ്പോൾ 1,500 രൂപയുടെ ക്യാഷ് ബാക്കിനോടൊപ്പം 2,999 രൂപയുടെ ഫിനാൻസ് ലോ ഡൗൺ പേയ്മെന്റ് ഓഫറുകളും ഉപയോക്താക്കൾക്ക് നേടാൻ സാധിക്കും.
Post Your Comments