
കൊച്ചി: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈപിടിച്ച് യാത്രയാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനറെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിയ്ക്കുമെതിരെ വെല്ലുവിളികളും പ്രസ്താവനകളുമായി നിറഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രി ഒരു വിധേയനെപ്പോലെ മോദിയുടെ കൈ പിടിച്ചു നിൽക്കുന്നതിനെതിരെ നിരവധിപ്പേരാണ് പരിഹാസവുമായി രംഗത്ത് വന്നിട്ടുള്ളത്.
‘ആകെ ഇവിടേ ഉള്ളൂ… ഇതും പോയാൽ ഞങ്ങൾ എങ്ങോട്ടു പോകും… കേരളം കൂടി അങ്ങെടുക്കരുത്… ആ ഷാജി അണ്ണനോടും കൂടെ ഒന്ന് പറയണം’ എന്നാണ് ഒരാളുടെ കമന്റ്.
‘മോദി ജി എന്നോട് പൊറുക്കണം…പണ്ട് ഞാൻ പലതുംപറഞ്ഞിട്ടുണ്ട്. . .അതൊക്കെ തെറ്റായിരുന്നു എന്ന് കാലം എനിക്ക് കാണിച്ചു തന്നു…’,
‘എടോ ബിജ്യാ…നമുക്ക് ആരോടും ദേഷ്യം ഇല്ലാട്ടോ…നാട് നന്നാവണം…പക്ഷേ…എന്നോട് ചൊറിയാൻ വന്നാൽ ഞാൻ ആരെയും വിടില്ല…കേട്ടോ’,
‘കരഞ്ഞു പറയുകയാണ് k റെയിൽ പൈസ തരാമോ ക്രെഡിറ്റ് ഞാൻ എടുത്തോളാം’,
‘ലാവിലെൻ കേസ് മരണം വരെ നീട്ടി വെച്ചു തരണം എന്നാരിക്കും’ എന്നിങ്ങനെ പോകുന്നു പരിഹാസങ്ങൾ.
അലിഫ്, ടെറ പവലിയനുകളിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാം: ടിക്കറ്റ് നിരക്കുകളെ കുറിച്ച് അറിയാം
അതേസമയം, ഇന്ത്യ രൂപകൽപന ചെയ്തു നിർമ്മിച്ച ആദ്യ വിമാനവാഹിനിയായ ഐ.എൻ.സ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിലേക്ക് തിരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി അനിൽകാന്ത് എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ യാത്രയാക്കിയത്.
Post Your Comments