NewsBusiness

എസ്ബിഐ ക്രെഡിറ്റ് കാർഡ്: ടോക്കണൈസേഷൻ ഒക്ടോബർ മുതൽ പ്രാബല്യത്തിലാകും

ഈ മാസം 30 വരെയാണ് ടോക്കണൈസേഷൻ ചെയ്യാനുള്ള അവസാന തീയതി

പുതിയ മാറ്റങ്ങൾക്കൊരുങ്ങി രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ക്രെഡിറ്റ് കാർഡുകൾക്ക് ഏർപ്പെടുത്തുന്ന ടോക്കണൈസേഷൻ ഒക്ടോബർ മുതൽ പ്രാബല്യത്തിലാകും. ഇടപാടുകൾക്ക് അതീവ സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്ക് ടോക്കണൈസേഷൻ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിലൂടെ ഡാറ്റ ചോർച്ചയും തട്ടിപ്പുകളും തടയാൻ സാധിക്കും. ടോക്കണൈസേഷൻ നിലവിൽ വരുന്നതോടെ, കാർഡ് വിവരങ്ങൾ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ സേവ് ചെയ്യാൻ സാധിക്കില്ല.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് കാർഡിലെ വിവരങ്ങൾ നൽകുന്നതിന് പകരം, കോഡുകൾ നൽകുന്ന സംവിധാനമാണ് ടോക്കണൈസേഷൻ. ഈ സംവിധാനം ഒക്ടോബർ ഒന്നു മുതൽ രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 30 വരെയാണ് ടോക്കണൈസേഷൻ ചെയ്യാനുള്ള അവസാന തീയതി.

Also Read: കേന്ദ്ര ലാബിന്റെ സർട്ടിഫിക്കറ്റോട് കൂടിയാണ് റാബീസ് വാക്സിൻ വിതരണം ചെയ്യുന്നത്: കെഎംഎസ്‌സിഎൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button