Latest NewsNewsInternational

മഹാപ്രളയത്തിലും പാകിസ്ഥാനിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഭീകര സംഘടനകളെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഭീകര സംഘടനകള്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ജനങ്ങളെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിലും, രാജ്യത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഭീകരസംഘടനകളെന്ന് റിപ്പോര്‍ട്ട്. അരക്കോടിയിലധികം ജനങ്ങള്‍ക്കാണ് പ്രളയത്തില്‍ വീടടക്കം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നത്. പ്രളയ ബാധിത പ്രദേശങ്ങളില്‍ പാക് ഭരണകൂടത്തെ കടത്തിവെട്ടി ഭീകര സംഘടനകള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also: പുതിയ ചിഹ്നം, പുതിയ പതാക: കൊളോണിയല്‍ കാലവുമായുള്ള സര്‍വ്വബന്ധവും ഉപേക്ഷിച്ചു, ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇനി പുതിയ പതാക

അന്താരാഷ്ട്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി ലക്ഷ്യമിട്ട പല നേതാക്കളുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന പേരില്‍ രംഗത്തുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലഷ്‌ക്കറിന്റേയും ജയ് ഷെ മുഹമ്മദിന്റേയും നേതാക്കളെല്ലാം പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ സജീവമാണ്. ലഷ്‌ക്കറിന്റെ അനുബന്ധ സംഘടനയായ മസ്ജിദ് അല്‍ഡ ഖ്വാദ്സിയയുടെ പേരിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹാഫിസ് അബ്ദുള്‍ റൗഫ് എന്ന ഭീകരനാണ് നേതൃത്വം നല്‍കുന്നത് . അമേരിക്ക നോട്ടമിട്ടിരിക്കുന്ന ഇയാള്‍ അന്താരാഷ്ട്ര കള്ളപ്പണക്കടത്തിലെ പ്രധാന കണ്ണിയാണെന്നാണ് വിവരം. ഇയാളുടെ നേതൃത്വത്തില്‍ ലാഹോറിലും പഞ്ചാബ് പ്രവിശ്യയിലെ പട്ടണങ്ങളിലും തോക്കുമായി നടന്നാണ് ഭീകരര്‍ ഫണ്ട് ശേഖരണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button