IdukkiLatest NewsKeralaNattuvarthaNews

ലഹരി പൂക്കുന്ന ക്യാംപസുകൾ: തൊടുപുഴയിലെ കോളേജിൽ എസ്.എഫ്.ഐ ഭാരവാഹികൾ മയക്കുമരുന്ന് വിൽക്കുന്നുവോ?, വെളിപ്പെടുത്തൽ

തൊടുപുഴ: കോളേജിൽ ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിച്ചതായും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയതായും പരാതി. ക്യാമ്പസിൽ എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ട എൽ.എൽ.എൽ.ബി വിദ്യാർത്ഥിയ്ക്ക് നേരെയാണ് വധഭീഷണി ഉയർന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് എൽ.എൽ.ബി ഒന്നാം വർഷ വിദ്യാർത്ഥിയും എഴുകോൺ അമ്പലത്തുകാല സ്വദേശിയുമായ വണ്ടിപ്പേട്ടവിള അംബരീഷ് കോളേജ് അധികൃതർക്ക് പരാതി നൽകി.

തൊടുപുഴയിലെ കോളേജിൽ എൽ.എൽ.ബി വിദ്യാർത്ഥികളായ കാളിദാസൻ, അൽ അമീൻ, അജ്മൽ അബ്ബാസ് എന്നിവരും, ഡിഗ്രി വിദ്യാർത്ഥിയുമായ അമൽഷായും ചേർന്ന് വെള്ളിയാഴ്ച പുലർച്ചെ കോളേജ് ഹോസ്റ്റലിന് സമീപം വച്ച് തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് അംബരീഷ് വെളിപ്പെടുത്തിയത്. ആക്രമിച്ചവരിൽ മൂന്നുപേർക്ക് എസ്.എഫ് ഐ ഭാരവാഹിത്വം ഉണ്ടെന്നും അംബരീഷ് കൂട്ടിച്ചേർത്തു.

ചാടിയ വയർ ഒതുങ്ങാൻ ഈ പച്ചക്കറികൾ കഴിയ്ക്കൂ

കോളേജിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ് ഇന്ന് പുലർച്ചെ 2 മണിയോടെ ഹോസ്റ്റലിന് സമീപത്തുള്ള താമസ്ഥലത്തേയ്ക്ക് നടന്നു പോകവെ കാറിലെത്തിയ 3 പേർ ആക്രമിക്കുകയായിരുന്നെന്നും കരണത്ത് അടിയേറ്റതിനെത്തുടർന്ന് ഒരു ചെവിയുടെ കൾവിശക്തിക്ക് തകരാർ സംഭവിച്ചതായും അംബരീഷ് പറഞ്ഞു.

കോളേജിൽ ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പ്രിൻസിപ്പലിന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്നും ഇന്ന് കോളേജിൽ ഓണാഘോഷം നടക്കുമ്പോൾ ജീവനിൽ ഭയന്ന് താൻ ഒരു വീട്ടിൽ ഒളിച്ച് കഴിയുകയാണെന്നും അംബരീഷ് പറഞ്ഞു.

മി​നി ട്രാ​വ​ല​ർ കാ​റി​ലും ബൈ​ക്കു​കളിലും ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക്

‘അടിമാലിയിൽ നിന്ന് വരുന്ന അജ്മൽ അബ്ബാസും അലക്സും ഇവരുടെ മറ്റൊരു കൂട്ടാളിയും ചേർന്ന് കോളേജിൽ ലഹരി വസ്തുക്കൾ എത്തിച്ചിരുന്നു. ഇത് പെൺകുട്ടികൾക്ക് ഉൾപ്പെടെ നൽകുകയും അവരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അവരോട് ഇത്തരം പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ടു.

ഇതിൽ പ്രകോപിതരായ ഇവരും കൂട്ടാളികളും തന്നെ പലവട്ടം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ജീവൻ രക്ഷപെട്ടത്. വിവാഹം കഴിച്ചിരുന്നു. ഒരു മകളുണ്ട്, മകളെ കൺമുന്നിട്ട് അതിക്രൂരമായി കൊല്ലുമെന്നുപോലും അവർ ഭീഷിണിപ്പെടുത്തി. ഇനിയും ഇക്കാര്യത്തിൽ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലന്ന് തോന്നിയതോടെയാണ് പ്രിസിപ്പലിന് പരാതി നൽകിയത്,’ അംബരീഷ് കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button