കൊക്കയാർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. കൊക്കയാർ കുറ്റിപ്ലാങ്ങാട്, ആനന്ദ ഭവനിൽ പൊന്നമ്മ ഭാസ്കരനാ(63)ണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പനീര്‍ ചപ്പാത്തി റോള്‍സ്
കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് പൊന്നമ്മയെ കാട്ടുപന്നി ആക്രമിച്ചത്. പൊന്നമ്മയും മറ്റു തൊഴിലാളികളും കാടു വെട്ടിത്തെളിയ്ക്കൽ ജോലി ചെയ്യുന്നതിനിടെ തൊട്ടു മുന്നിലെത്തിയ പന്നി പൊന്നമ്മയെ ഇടിച്ച് 25 മീറ്ററോളം മുന്നോട്ട് തള്ളിക്കൊണ്ടു പോകുകയായിരുന്നു. തേറ്റ ഉപയോഗിച്ച് ഇവരുടെ കാലിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയരയ വിഭാഗത്തിൽ പെട്ടയാളാണ് പൊന്നമ്മ. മേഖലയിൽ കാട്ടുപന്നിയുടെ അക്രമം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
Post Your Comments