Latest NewsNewsIndia

‘ബൈത്ത് ജയേ’ ‘ചാലിയെ’: നിതീഷ് കുമാറും കെ.സി.ആറും തമ്മിൽ വേദിയിൽ സംഭവിച്ചത് | വീഡിയോ

പട്ന: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ബുധനാഴ്ച പട്‌നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. പരസ്പരം പുകഴ്ത്തുകയും ബി.ജെ.പിയെ ഒന്നടങ്കം ആക്ഷേപിക്കുകയും ചെയ്ത ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദം പൂർണമായി പ്രകടമായിരുന്നു. എന്നിരുന്നാലും, ഒരു ദിവസം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കിടെ നടന്ന ഒരു സംഭവം വൈറലായി.

ഇരു നേതാക്കളും സംയുക്തമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മുഖമാകുമോ എന്ന ചോദ്യത്തോട് നിതീഷ് കുമാർ പൊട്ടിത്തെറിച്ചു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ പിന്തുണയ്ക്കുമോ എന്ന് ഒരു റിപ്പോർട്ടർ കെ.സി.ആറിനോട് ചോദിച്ചപ്പോൾ, പ്രകോപിതനായ അദ്ദേഹം എഴുന്നേറ്റ് പോകാൻ തയ്യാറായി. അദ്ദേഹത്തിന്റെ അനുയായികളും ഇത് പിന്തുടർന്നു.

ബീഹാർ മുഖ്യമന്ത്രി പോകാനൊരുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട കെ.സി.ആർ അദ്ദേഹത്തിന്റെ കൈയിൽ മുറുകെ പിടിച്ചു. ശേഷം മറുപടി നൽകിയത് കെ.സി.ആർ ആയിരുന്നു. അദ്ദേഹം ഇരുന്നുകൊണ്ട് തന്നെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. പോകാനായി എഴുന്നേറ്റ നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉൾപ്പെടെയുള്ള ബീഹാർ നേതാക്കൾ അപ്പോഴും വേദിയിൽ നിൽക്കുകയായിരുന്നു. ഇതാണ് ഇന്നലെ പട്നയിൽ സംഭവിച്ചത്.

‘ബഡേ ഭായ് (വലിയ സഹോദരൻ) നിതീഷ് ജി രാജ്യത്തെ ഏറ്റവും മികച്ചതും മുതിർന്നതുമായ നേതാക്കളിൽ ഒരാളാണ്. ഒരു തീരുമാനം എടുക്കാൻ ഞാൻ ആരുമല്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് ഇരുന്നാൽ തീരുമാനിക്കും’, കെ.സി.ആർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button