രാജ്യത്ത് ഏറ്റവും നന്നായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം തെലങ്കാനയിലെ കെ. ചന്ദ്രശേഖര്‍റാവുവിന്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീവോട്ടര്‍ -ഐ.എ.എന്‍.എസുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പട്ടികയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 19ാം സ്ഥാനത്താണ്. പിണറായിയുടെ ഭരണത്തില്‍ 40.5 ശതമാനം ആളുകള്‍ പൂര്‍ണ തൃപ്തരാണെന്നുപറഞ്ഞപ്പോള്‍, 36.4 ശതമാനം അതൃപ്തി അറിയിച്ചു.തെലങ്കാനയിലെ സര്‍വേയില്‍ പങ്കെടുത്ത 68.3 ശതമാനം ആളുകളും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതൃപ്തി അറിയിച്ചു. 9.9 ശതമാനം മാത്രമാണ് ഒട്ടും തൃപ്തരല്ലാത്തത്.
ഏറ്റവും മോശം മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയായ കെ പളനി സ്വാമിയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. 43.6 ശതമാനം ആളുകളും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ നിരാശരാണ്.ഹിമാചല്‍, ഒഡിഷ, ഡല്‍ഹി എന്നിവിടങ്ങളിലെ മുഖ്യന്മാരാണ് റാവുവിനു തൊട്ടുപിന്നാലെയുള്ളത്. ആദ്യ പത്തുസ്ഥാനങ്ങളില്‍ രണ്ട് ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ക്കുമാത്രമാണ് ഇടംപിടിച്ചത്. ഹിമാചലിലെ ജയ് റാം ഥാക്കൂറിനും അസമിലെ സര്‍ബാനന്ദ സോനോവാലിനുമാണ് അത്. ബി.ജെ.പി.യുടെ ദേശീയമുഖമായ യോഗി ആദിത്യനാഥിന് 21-ാം സ്ഥാനമാണ്. ഉത്തര്‍പ്രദേശിലെ 52,712 പേരില്‍ 38.7 ശതമാനവും അദ്ദേഹത്തിന്റെ ഭരണത്തില്‍ ഒട്ടും തൃപ്തരല്ലെന്ന് സര്‍വേ പറയുന്നു.ബിഹാറില്‍ ബി.ജെ.പി.ക്കൊപ്പമുള്ള നിതീഷ് കുമാര്‍ ആറാം സ്ഥാനത്തുണ്ട്. കേന്ദ്രവുമായി തുറന്നപോരിനിറങ്ങിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഒമ്പതാം സ്ഥാനമാണ്.
Post Your Comments