ന്യൂഡല്‍ഹി: 2024-ലും പ്രതിപക്ഷത്തിന് പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവാന്‍ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബിജെപി ഇതര കക്ഷികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുക പ്രയാസമുള്ളതിനാല്‍ സാധ്യത വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക കക്ഷികളില്‍ ചിലര്‍ കോണ്‍ഗ്രസിനെ തങ്ങളുടെ എതിരാളിയായി കണക്കാക്കുകയാണ്. ഈ സാഹചര്യം നിലനില്‍ക്കുന്ന കാലത്തോളം ഒരു പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സാധ്യമായേക്കില്ല. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ലോക ശ്രദ്ധയാകർഷിക്കുന്ന മേളകളിലൊന്നായി സർഗാലയ മാറും: മന്ത്രി അഹമ്മദ് ദേവർകോവിൽ
‘പ്രതിപക്ഷ സഖ്യം നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ശക്തിയാര്‍ജിക്കുകയാണ് വേണ്ടത്. 1989ലും 1996ലും 1997ലും സര്‍ക്കാരുകളെ താഴെയിറക്കിയത് കോണ്‍ഗ്രസാണ്. ആ സാഹചര്യം ഇപ്പോഴില്ല. ലോക്സഭയിലെ രണ്ടക്ക സംഖ്യകള്‍ കോണ്‍ഗ്രസ് മറികടന്നാല്‍, 2004-ലേതോ 2009-ലേക്കോ പുനഃസൃഷ്ടിക്കാനാകുമോ എന്നതാണ് പ്രധാനം’ യെച്ചൂരി വ്യക്തമാക്കി.
Post Your Comments