
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യന്‍ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ നേതാക്കള്‍ക്കൊപ്പം ആര്‍ജെഡിയില്‍ നിന്നും സമാന ആവശ്യം ഉയർന്നിട്ടുണ്ട്.
അടുത്ത പ്രധാനമന്ത്രി ബിഹാറില്‍ നിന്നായിരിക്കണമെന്ന് ആര്‍ജെഡി വക്താവും എംഎല്‍എയുമായ ഭായി വീരേന്ദ്രയാണ് ആവശ്യപ്പെട്ടു. നിതീഷ് കുമാറിനെ ഏറ്റവും യോഗ്യനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നും ഭായി വീരേന്ദ്ര വിശേഷിപ്പിച്ചു.
ഹൃദയസ്പർശം: കാക്കാം ഹൃദയാരോഗ്യം സംസ്ഥാനതല ക്യാമ്പയിൻ ആരംഭിച്ചു
പ്രധാനമന്ത്രിക്ക് വേണ്ട എല്ലാ ഗുണങ്ങളും മുഖ്യമന്ത്രി നിതീഷ് കുമാറിനുണ്ടെന്ന് നേരത്തെ ബിഹാര്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ മഹേശ്വര് ഹസാരി പറഞ്ഞിരുന്നു. ഇന്ത്യന്‍ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമ്പോള്‍ അത് നിതീഷ് കുമാറിന്റെ പേര് മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തേക്കാള്‍ യോഗ്യതയുള്ള മറ്റാരും ഇന്ത്യയില്‍ ഇല്ലെന്നും ഹസാരി കൂട്ടിച്ചേര്‍ത്തു.
Post Your Comments