ഡൽഹി: അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി രംഗത്ത്. രാജ്യത്തിന് മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു മാതൃകയാണ് കെജ്രിവാൾ നൽകിയതെന്നും അതിനാൽ, ഡൽഹി മുഖ്യമന്ത്രിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്നും എഎപി ആവശ്യപ്പെട്ടു. ബുധനാഴ്ച മുംബൈയിൽ ഇന്ത്യ സഖ്യത്തിന്റെ യോഗം നടക്കാനിരിക്കെയാണ് ആം ആദ്മി പാർട്ടിയുടെ പ്രഖ്യാപനം.
‘ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു മാതൃകയാണ് കെജ്രിവാൾ നൽകിയത്. അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, തീരുമാനം എന്റെ കൈയിലല്ല, ഒരു വക്താവെന്ന നിലയിൽ ഞങ്ങളുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ പേര് ഞാൻ നിർദ്ദേശിക്കും,’ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കണമെന്ന ചോദ്യത്തിനോട് പ്രതികരിക്കവേ എഎപി മുഖ്യ വക്താവ് പ്രിയങ്ക കക്കർ വ്യക്തമാക്കി.
Post Your Comments