
അന്തിക്കാട്: ബൈക്കിൽ ചാരായം വിൽപ്പന നടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. ചെമ്മാപ്പിള്ളി ചാക്കുവളപ്പിൽ വിനീഷി (38) നെയാണ് അന്തിക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്.
ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ചു നടന്ന പുലർകാല വാഹന പട്രോളിംഗിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്നും ഏഴ് ലിറ്റർ ചാരായവും ചാരായം കൊണ്ടുവന്ന ബൈക്കും പിടിച്ചെടുത്തു.
Read Also : കെഎസ്ആർടിസി ശമ്പള വിതരണത്തിന് 50 കോടി നൽകാം: ഹൈക്കോടതിയെ അറിയിച്ച് സർക്കാർ
പ്രതിയെ പിടികൂടിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.എം. സജീവ്, കെ.ആർ. ഹരിദാസ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. കണ്ണൻ, കെ. രഞ്ജിത്ത് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Post Your Comments