Latest NewsNewsIndia

‘30000 രൂപയുടെ സ്‌പെഷ്യൽ കൂണ്‍’: തള്ളിമറിക്കലുകൾക്ക് അന്ത്യം, പ്രധാനമന്ത്രി ഭക്ഷണം കഴിക്കുന്നത് സ്വന്തം ചിലവിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകളാണ് പല തവണയായി സി.പി.എം, കോൺഗ്രസ് ക്യാമ്പ് അടിച്ചിറക്കിയത്. ഹിമാചല്‍ പ്രദേശില്‍ വളരുന്ന പ്രത്യേകതരം കൂണുകള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാണ് മോദി കഴിക്കുന്നതെന്നും, ഈ കൂണിന് 30000 രൂപ വില വരുമെന്നായിരുന്നു പ്രധാന തള്ളൽ. ഇത്തരം വ്യാജ വാർത്തകൾ പൊളിച്ചടുക്കുകയാണ് വിവരാവകാശ രേഖ.

പ്രധാനമന്ത്രി മോദിയുടെ ഭക്ഷണത്തിന്റെ ചിലവ് വഹിക്കുന്നത് അദ്ദേഹം തന്നെയാണെന്ന് വിവരാവകാശ രേഖയ്ക്ക് മറുപടിയായി പി.എം.ഒ സെക്രട്ടറി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷണത്തിനായി സർക്കാർ ബജറ്റിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിംഗ് വിവരാവകാശ ഫയലിംഗിന് (ആർടിഐ) മറുപടി നൽകി.

ഭക്ഷണവുമായി ബന്ധപ്പെട്ട ചെലവുകൾ സംബന്ധിച്ച ചോദ്യത്തിന് പുറമേ, പ്രധാനമന്ത്രിയുടെ സംരക്ഷണച്ചെലവ്, വാഹനച്ചെലവ്, ശമ്പളം എന്നിവയെക്കുറിച്ചും വിവരാവകാശ രേഖയിൽ ചോദ്യമുയർന്നിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് സംരക്ഷണം നൽകുന്നതെന്നും അതേസമയം വാഹനങ്ങളുടെ ചുമതല സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണെന്നും (എസ്‌പിജി) സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നു. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ചാണ് പ്രധാനമന്ത്രിയുടെ ശമ്പള വർദ്ധനവ് വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയായി ഹിമാചല്‍ പ്രദേശില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന കാലംതൊട്ടേ മോദി 30000 രൂപ വില വരുന്ന സ്‌പെഷ്യൽ കൂണ്‍ ശീലമാക്കിയിരുന്നുവെന്ന് മലയാളത്തിലെ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഹിമാചല്‍ പ്രദേശിലെ ഗ്രാമീണരുടെ പ്രധാന വരുമാനമാര്‍ഗ്ഗമായ ഈ കൂണുകള്‍ മാര്‍ച്ച് മുതല്‍ മെയ് വരെയാണ് സംഭരിക്കുന്നതെന്നും, ഇത് ഉണക്കിയാണ് വില്‍പ്പനയ്ക്ക് നല്‍കുന്നതെന്നുമടക്കമുള്ള കാര്യങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു.

അതേസമയം, മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ-രണ്ടാം സർക്കാരിന്റെ ഭരണകാലത്ത് പൊതു ഖജനാവിൽ ഉൾപ്പെട്ട വൻ കുംഭകോണങ്ങളെത്തുടർന്ന് 2014-ൽ അധികാരത്തിൽ വന്നതുമുതൽ അഴിമതിക്കെതിരെയുള്ള സ്വയം പ്രഖ്യാപിത സമരത്തിലാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button