MalappuramNattuvarthaLatest NewsKeralaNews

രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിൽ കയറ്റി, കാറിൽ വെച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതി: അറസ്റ്റ്

മലപ്പുറം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരുവള്ളൂർ കാക്കത്തടം സ്വദേശി വലിയ വളപ്പിൽവീട്ടിൽ എ പി അബ്ദുൽ ഹസീബ് (18) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം. യുവാവ് പെൺകുട്ടിയെ ഫോണിൽ വിളിച്ച് രാത്രി ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം വീട്ടുകാർ അറിയാതെ പുറത്തിറങ്ങിയ പെൺകുട്ടിയെ യുവാവ് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഈ കാറിൽ വെച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആരോപിച്ചത്.

പെരുവള്ളൂർ- പൂത്തൂർ പള്ളിക്കൽ റോഡിലെ പാത്തിക്കുഴി പാലത്തിന് സമീപം കാർ നിർത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. രാത്രികാല പട്രോളിങ്ങിനിറങ്ങിയ പോലീസിനെ കണ്ട യുവാവ് കാർ പെട്ടെന്ന് മുന്നോട്ടെടുത്ത് കടന്നുകളയാൻ ശ്രമിച്ചു. നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട ഇരുവരേയും പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. കാറിൽ വെച്ച് യുവാവ് തന്നെ പീഡനത്തിനിരയാക്കിയെന്ന പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെ തേഞ്ഞിപ്പലം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അതേസമയം, പാലക്കാട് കല്ലടിക്കോട് പതിനഞ്ചു വയസ്സുകാരിയെ പീഡ‍ിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. കരിമ്പ, ചിറയിൽ വീട്ടിൽ കോര കുര്യനെ (90) ആണ് 3 വർഷം കഠിന തടവിന് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. കേസിൽ 9 സാക്ഷികളെ വിസ്തരിച്ചു. 8 രേഖകൾ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button